7 December 2025, Sunday

Related news

November 15, 2025
November 2, 2025
September 27, 2025
August 17, 2025
August 16, 2025
July 23, 2025
July 19, 2025
May 28, 2025
May 19, 2025
April 1, 2025

കെഎസ് ഇബി സേവനങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനില്‍; ഇനി മുതല്‍ ഓഫീസുകളില്‍ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 10:39 am

കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി.കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ്‌ പുതിയ തീരുമാനം. സെക്ഷൻ ഓഫീസുകളിൽ നേരിട്ട്‌ അപേക്ഷ സ്വീകരിച്ചാൽ നടപടിയെടുക്കുമെന്ന്‌ ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു.ഓൺലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം.

വിതരണ വിഭാഗം ഡയറക്‌ടർ ഇത്‌ കൃത്യമായി നിരീക്ഷിക്കണമെന്നും ചെയർമാൻ നിർദേശം നൽകി.കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിലെ ഉപഭോക്തൃ സേവന പേജിൽ മലയാളവും തമിഴും കന്നടയും ഉൾപ്പെടുത്തും. അപേക്ഷ നൽകി രണ്ട്‌ പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും വാട്സാപിലും എസ്‌എംഎസ്‌ ആയും ഉപയോക്താവിന്‌ അറിയാം. വിതരണ വിഭാഗം ഡയറക്‌ടർക്കുകീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെന്റർ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന്‌ കീഴിലായിരുന്ന 1912 കോൾ സെന്റർ ഇനി കസ്റ്റമർ കെയർ സെന്റർ നമ്പർ ആകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.