22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

കെ എസ് ഷാൻ വധക്കേസ്; ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2025 4:29 pm

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. വിചാരണ നടപടികളുമായി പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും കോടതി അറിയിച്ചു.

ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഇവർ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.