9 December 2025, Tuesday

Related news

November 15, 2025
November 2, 2025
September 27, 2025
August 17, 2025
August 16, 2025
July 23, 2025
July 19, 2025
May 28, 2025
May 19, 2025
April 1, 2025

കരാർ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം കെഎസ്ഇബി അടച്ചില്ല; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഎസ്ഐസി

Janayugom Webdesk
തിരുവനന്തപുരം
May 19, 2025 4:40 pm

മീറ്റർ റീഡർമാർ, സബ് സ്റ്റേഷൻ ഓപ്പറേറ്റർമാർ, ലൈൻ വർക്കേഴ്സ്, ഷിഫ്റ്റ് അസിസ്റ്റന്റുമാർ തുടങ്ങിയ കരാർ തൊഴിലാളികളുടെ ഇഎസ്ഐ തുകയുടെ വിഹിതം അടയ്ക്കാത്തതിനാൽ കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഎസ്ഐസി (എംപ്ലോയിസ്‌ സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ) മരവിപ്പിച്ചു. 31 കോടിയോളം രൂപ ഇഎസ്ഐസി, കെഎസ് ഇബിയുടെ അക്കൗണ്ടിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്‌തു. 2017 മുതൽ 2021 വരെയുള്ള അടവ് മുടങ്ങിയതിൽ 18 കോടി രൂപ മുതലായും 13 കോടി പലിശയിനത്തിലുമാണ് ഇഎസ്ഐസി പിടിച്ചെടുത്തത്. 

കെഎസ് ഇബിയുടെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോൺമെന്റ് ശാഖയിലെ കളക്ഷൻ അക്കൗണ്ടുമാണ് മരവിപ്പിച്ചത്. ഇഎസ്ഐസി പണം പിടിച്ചെടുത്തിട്ടും കരാർ തൊഴിലാളികളുടെ പട്ടിക കെഎസ്ഇബി നൽകാത്തതിനാൽ ഇത് തൊഴിലാളികൾക്ക് കൈമാറാൻ കഴിയാത്ത അവസ്ഥയിലാണ് ഇഎസ്ഐസി. ഇഎസ്ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടിയെന്നാണ് ഇ എസ്ഐ സി അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.