
ചിട്ടി ബിസിനസിൽ കെഎസ്എഫ്ഇ മാതൃകാ സ്ഥാപനമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ നിന്നും കെഎസ്എഫ്ഇയുടെ പ്രവർത്തനം പഠിക്കുന്നതിനായി നിയുക്ത സംഘം എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടിയിലെ സമ്മാനാർഹർക്ക് യഥാക്രമം 25 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും സമ്മാനദാനം നിർവഹിച്ച ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മെയ് 31ന് കെഎസ്എഫ്ഇ കോർപ്പറേറ്റ് ഓഫീസിൽ കൂടിയ യോഗത്തിൽ വച്ചാണ് ധനമന്ത്രി സമ്മാനദാനം നിർവഹിച്ചത്. യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ സനിൽ എസ്കെ സ്വാഗതവും കെഎസ്എഫ്ഇ ജനറൽ മാനേജർ പി ശ്രീകുമാർ നന്ദിയും പറഞ്ഞു. കെഎസ്എഫ്ഇ ഡയറക്ടർമാരും യോഗത്തിൽ സംബന്ധിച്ചു.
കെഎസ്എഫ്ഇ പെരിഞ്ഞനം ശാഖയിലെ വരിക്കാരനായ ആദർശ് 25 ലക്ഷം രൂപയുടെയും കെഎസ്എഫ്ഇ മുതുകുളം ശാഖയിലെ ചിട്ടി വരിക്കാരനായ സരസൻ 15 ലക്ഷം രൂപയുടെയും സമ്മാന ചെക്കുകൾ ധനമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.