20 January 2026, Tuesday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 29, 2025
December 16, 2025

വീണ്ടും ചരിത്രം കുറിച്ച് കെ എസ് ആർ ടി സി; ഒറ്റദിവസത്തെ കളക്ഷൻ 9.41 കോടി

Janayugom Webdesk
തിരുവനന്തപുരം
October 7, 2025 5:54 pm

കെ എസ് ആർ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം നേടി. ഒക്ടോബർ ആറിന് നേടിയ 9.41 കോടി രൂപയാണ് ഈ വലിയ നേട്ടം. ഇതുവരെയായി കെ എസ് ആർ ടി സി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം 2024 സെപ്റ്റംബർ എട്ടിനായിരുന്നു. അന്ന് 10.19 കോടി രൂപയുടെ റെക്കോർഡ് കളക്ഷനാണ് നേടിയത്.

തുടർച്ചയായി മികച്ച വരുമാനം നേടുന്നതിന് പിന്നിൽ ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിച്ച പരിശ്രമം നിർണായകമായതായി കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു. ഗതാഗത മന്ത്രിയുടെ കാലോചിതമായ പരിഷ്കരണ നടപടികളും മാനേജ്‌മെന്റിന്റെ തുടർ പ്രവർത്തനങ്ങളും ഈ മുന്നേറ്റത്തിന് സഹായകമായി.
പുതിയ ബസുകൾ സർവീസ് ആരംഭിച്ചതും യാത്രക്കാർക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനങ്ങൾ നൽകിയതും വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

കെ എസ് ആർ ടി സിയുടെ ഈ അഭിമാനകരമായ നേട്ടത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, കെ എസ് ആർ ടി സിക്ക് പിന്തുണ നൽകിയ തൊഴിലാളി സംഘടനകളോടും, വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നന്ദി അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.