22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 16, 2025
December 11, 2025

ഹിറ്റായി കൂത്താട്ടുകുളത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസം

Janayugom Webdesk
കൂത്താട്ടുകുളം
April 17, 2025 11:42 am

കിഴക്കൻ മേഖലയിൽ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയുടെ ബജറ്റ് ടൂറിസം പരിപാടി മൂന്നുവർഷം പൂർത്തിയാക്കി. 337 യാത്രകളിലായി 15,000 അധികം പേരാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായത്. 2022 ഏപ്രിൽ 10 ന് അഡ്വ. അനൂപ് ജേക്കബ് എംഎൽഎയാണ് ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ആദ്യ യാത്ര അഞ്ചുരുളിയിലേക്കായിരുന്നു. ബജറ്റ് ടൂറിസം എന്ന ആശയത്തിന് പുറമേ അപരിചിതരായ ആളുകൾ തമ്മിൽ യാത്രകൾ സൃഷ്ടിച്ച സൗഹൃദവും പരിപാടിയുടെ പ്രത്യേകതയായി. 

നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി യാത്രകളാണ് ഇനിയും വരാനിരിക്കുന്നത്. മലയാറ്റൂർ, വട്ടവട, മലമ്പുഴ എന്നിവിടങ്ങിലേക്കും കപ്പൽ യാത്രകൾ ഉൾപ്പടെ വ്യത്യസ്തമായ യാത്ര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെയ് മാസം മുതൽ വയനാട്, മലക്കപ്പാറ, രാമക്കൽമേട്, കോവളം, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, ഗവി, സൈലന്റ് വാലി, പൊന്മുടി, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകൾ നടക്കും. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ ടി ഷിബു, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ ആർ രോഹിണി, ജില്ലാ കോർഡിനേറ്റർ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോർഡിനേറ്റർ സി എസ് രാജീവ് കുമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ കെ സുജിത്, നിഷു സോമൻ എന്നിവർ യാത്രകൾക്ക് നേതൃത്വം നൽകുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.