
ചരിത്ര നേട്ടവുമായി കെഎസ്‍ആര്‍ടിസി ബജറ്റ് ടൂറിസം. ജനുവരിയിൽ നേടിയത് റെക്കോഡ് വരുമാനമാണ്. ഈ മാസം 29-ാം തിയതി വരെയുള്ള കണക്ക് പ്രകാരം മാസം ലഭിച്ചത് 6.18 കോടി രൂപയാണ്. ആദ്യമായാണ് പ്രതിമാസ വരുമാനം 6 കോടി കടക്കുന്നത്. 2021 നവംബറിലാണ് ബജറ്റ് ടൂറിസം സെല്ല് ആരംഭിച്ചത്.
ജനുവരിയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. 1.14 കോടിയാണ് വരുമാനം. ഇതുവരെ ബജറ്റ് ടൂറിസത്തിന് ലഭിച്ചത് 106 കോടി രൂപയാണ്.
. കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കുക എന്ന ലക്ഷ്യവുമായി കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.