കോട്ടയം ചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പൊലീസിനു കൈമാറി. മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയ പ്രതികരിച്ചു. ഇതോടെ ഇയാൾ പെൺകുട്ടിയ്‌ക്കെതിരെ തിരിഞ്ഞു. തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.