23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 10, 2024
December 9, 2024
December 4, 2024
December 2, 2024
November 28, 2024
November 14, 2024
November 11, 2024
November 6, 2024
November 4, 2024

കെഎസ്ആർടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 3, 2021 5:00 pm

തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരക്കായിരുന്നു സംഭവം നടന്നത്.

ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജങ്ഷനിലെ കൊടും വളവിൽ ആണ് അപകടം സംഭവിച്ചത്. കാത്തിരിപ്പു കേന്ദ്രത്തിലേക്കാണ് ബസ് ഇടിച്ചു കയറിയത്. അഞ്ച് വിദ്യാർഥികൾക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലിടിച്ചപ്പോൾ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ENGLISH SUMMARY: ksrtc bus accident
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.