25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 20, 2026
February 19, 2026
February 17, 2026

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടം; 28 പേർക്ക് പരിക്ക്

Janayugom Webdesk
ആലപ്പുഴ
September 16, 2025 8:06 am

ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചേർത്തലയിലെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. നിർമാണം നടക്കുന്ന പാലത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.