തളിക്കുളം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി (11) മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന്‍ (82), പാറുക്കുട്ടി (79) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്നു പത്മനാഭനും കുടുംബവും. കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഷാജു, ഭാര്യ ഷിജു, കെഎസ്ആര്‍ടിസി യാത്രക്കാന്‍ തൃശൂര്‍ സ്വദേശിയായ സത്യന്‍ എന്നിവര്‍ ചികിത്സയിലാണ്.
English Summary: KSRTC bus and car collide accident; an 11-year-old girl died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.