3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം

Janayugom Webdesk
തിരുവനന്തപുരം
December 30, 2025 4:54 pm

തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്. വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്.

ക്രയിനിന്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ക്ലാസ്സിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് തകർന്നു, അപകടത്തിൽ ക്രെയിൻ ചെറിയ കുഴിയിലേക്ക് മറിഞ്ഞുവീണു. ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ക്രയിൻ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി ക്രമീകരണങ്ങൾ വരുത്തിയത് കാരണം അപകടം നിത്യ സംഭവമാണ് ഉച്ചയ്ക്ക് 2.45 യോടെയാണ് സംഭവം. അപകടത്തെ തുടർന്ന് തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.