10 December 2025, Wednesday

Related news

November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025
October 16, 2025

മലപ്പുറത്ത് കെഎസ്ആർടിസിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; പത്ത് പേർക്ക് പരിക്ക്

Janayugom Webdesk
മലപ്പുറം
March 21, 2024 8:56 am

മലപ്പുറം എടപ്പാൾ മേൽപ്പാലത്തിനു മുകളിൽ കെഎസ്ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് മരിച്ചത്. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ്ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൂട്ടിയിടിയിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പാർസൽ പിക്കപ്പ് വാൻ പുറകോട്ട് എടുത്തതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

Eng­lish Sum­ma­ry: KSRTC bus and pick­up van col­lides ; one death
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.