
കൊല്ലം ഓച്ചിറയിൽ കെഎസ്ആടിസി ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. ജീപ്പിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30നായിരുന്നു സംഭവം. ഇരു വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തേവലക്കര പൈപ്പ്മുക്ക് സ്വദേശികളാണ് മരിച്ചത്.
ഥാർ ജീപ്പിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ മരിച്ച നിലയിലാണ്. ജീപ്പിലുണ്ടായിരുന്ന ഒരു സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുള്ളവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.