20 January 2026, Tuesday

Related news

January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

Janayugom Webdesk
കോട്ടയം
September 1, 2023 5:47 pm

കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻപിലെ വളവിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ്‌ അപകടം ഉണ്ടായത്. മുണ്ടക്കയം ഭാഗത്ത് നിന്ന് കണ്ണൂർ കൊന്നക്കാടിന് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസിയിൽ ഇടിച്ച സ്വകാര്യ ബസ് റോഡ് വക്കിലെ മാടക്കടയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. ഈ കടയിൽ ഉണ്ടായിരുന്നവർക്കും ഇരു ബസുകളിലും യാത്ര ചെയ്തിരുന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് നീക്കിയത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Eng­lish Sum­ma­ry: KSRTC bus meet with acci­dent; sev­er­al injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.