
പമ്പ ചക്കുപാലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. 30 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടിരുന്നു.അഗ്നിരക്ഷാ സേന എത്തിയാണ് ബസുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ 10വയസുകാരി ഉൾപ്പെടെ 10പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുവയസുകാരിയുടെ തലയ്ക്കാണ് പരുക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.