28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

കെഎസ്ആര്‍ടിസി ജനശതാബ്ദി ആഘോഷം 100 ദിവസം പിന്നിട്ടു; അഞ്ച് സർവീസുകൾ കൂടി

Janayugom Webdesk
February 17, 2023 10:19 am

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ആദ്യ കണ്ടക്ടർ ഇല്ലാത്ത സർവീസായ എറണാകുളം എസി ലോ ഫ്ലോർ എന്‍ഡ് ടു എന്‍ഡ് സർവീസ് ഇന്ന് 100 ദിവസം പിന്നിട്ടു. അതിന്റെ വിജയം ഉള്‍ക്കൊണ്ട് ഒരു സർവിസ് കൂടി കെഎസ്ആര്‍ടിസി ആരംഭിച്ചു. രാവിലെ 05.10 ന് തിരിച്ച് 09.40ന് എറണാകുളം എത്തുന്നവിധമാണ് ഇപ്പോഴുള്ള സർവീസ്. 9.20ന് മുൻപേ ബസ് എർണാകുളത്ത് എത്തിച്ചേരും. ഈ സർവീസ് ഇന്ന് മുതൽ യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എറണാകുളം ഹൈക്കോടതിയായി നീട്ടിയിട്ടുണ്ട്.

എന്‍ഡ് ടു എന്‍ഡ്
തിരുവനന്തപുരം — നെടുമ്പാശ്ശേരി എസി ലോ ഫ്ലോർ

തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കാരുടെ സൗകര്യാർത്ഥമാണ് ഈ സർവിസ് ആരംഭിച്ചിട്ടുള്ളത്. വെകുന്നേരം 05.10 ന് തമ്പാനുരിൽ നിന്നും തിരിച്ച് രാത്രി 22.40ന് നെടുമ്പാശേരിയിൽ എത്തിചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 05 മണിക്കൂർ 30 മിനിറ്റ് കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്ന് ചേരുന്ന ഈ ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി, എന്നിവടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം.

നെടുമ്പാശേരിയിൽ നിന്നും രാവിലെ :04.30 തിരിക്കുന്ന ബസ് 10.00 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. പുതിയതായി ആരംഭിക്കുന്ന സർവിസുകൾ

എല്ലാ അവധി ദിവസങ്ങളിലും തിരുവനന്തപുരം — വണ്ടർലാ
തിരുവനന്തപുരത്ത് നിന്നും
രാവിലെ 05.00ന് തിരിച്ച്10.30 ന് വണ്ടർലാ എത്തിചേരും. അവിടെ നിന്നും വെെകുന്നേരം 05.10 ന് തിരിച്ച് 10. 40 ന് തിരുവനന്തപുരത്ത് എത്തും.

തിരക്ക് പരിഗണിച്ച്
വെള്ളി, ഞായർ ദിവസങ്ങളിൽ 4 സർവിസ് കൂടി തമ്പാനുരിൽ നിന്നും ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് – 19.30 — 05.00, തിരിച്ച് 13.00 ‑10.40. റൂട്ട്: കോട്ടയം — ത‌ൃശൂർ — കോഴിക്കോട്

കണ്ണൂർ – 19.03 — 07.00. തിരിച്ച് 17.00 — 04.00. റൂട്ട്: കോട്ടയം — ത‌ൃശൂർ — കോഴിക്കോട്

മൂന്നാർ – 22.15 — 07.00. തിരിച്ച് 19.00–04.30. റൂട്ട്: കൊല്ലം- ആലപ്പുഴ‑വെറ്റില‑പെരുമ്പാവൂർ‑കോതമംഗലം .

വെള്ളി, ശനി ദിവസങ്ങളിൽ ഗുരുവായൂർ സർവീസ്: 20.30 – 05.05. തിരിച്ച് 14.00 — 22.50. റൂട്ട്: കൊട്ടാരക്കര — കോട്ടയം — തൃശൂർ — കുന്നംകുളം.

ഈ മാസം തന്നെ ബസിൽ നിന്നും ഫോണ്‍ പെ വഴി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം എർപ്പെടുത്തുമെന്ന് സെൻട്രൽ യൂണിറ്റ് ആഫീസർ ബിഎസ് ഷിജു അറിയിച്ചു.

Eng­lish Summary;KSRTC cen­te­nary cel­e­bra­tions pass 100 days; Five more services
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.