27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

കൊല്ലത്ത് ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂ ങ്ങി മരിച്ചനിലയില്‍

Janayugom Webdesk
കൊല്ലം
February 10, 2024 11:43 am

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്കാണ് യുവതി ചാടിയത്. യുവതിയുടെ ഭർത്താവ് കെഎസ്ആര്‍ടിസി കണ്ടക്ടറാണ്‌. ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം കുന്നിക്കോട് സ്വദേശി മീനംകോടുവീട്ടില്‍ ആര്‍ രാജിയാണ് വണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. ഭര്‍ത്താവ് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ വിജേഷിനെയാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. കുന്നിക്കോട്-പത്തനാപുരം റൂട്ടിൽ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായ ഭര്‍ത്താവ് വിജേഷിന്റെ മൃതദേഹം കുറ്റിക്കോണം പാറക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. പാറക്വാറിക്കടുത്തുള്ള കശുമാവില്‍ ഷാളിൽ തൂങ്ങിയ ശേഷം പൊട്ടിവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കടബാധ്യതയെത്തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അക്ഷയ് (10), അക്ഷര (5) എന്നിവരാണ് മക്കൾ.

Eng­lish Sum­ma­ry: ksrtc con­duc­tor and his wife found dead at two dif­fer­ent places in kollam
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.