ഇടുക്കിയുടെ ഒപ്പിയെടുത്ത വശ്യ സൗന്ദര്യം പുസ്തക രൂപത്തിലാക്കി കെഎസ്ആര്‍ടിസി കണ്ടക്ടർ. ജോലിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ അഷിഖ് എത്തനാട്ടുകയാണ് യാത്രാവിവരണം പുറത്തിറക്കിയത്. കണ്ടക്ടര്‍ ഡ്യൂട്ടിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ ആഷിഖ് താന്‍ കണ്ടകാഴ്ച്ചകള്‍ പുസ്തകമാക്കുവാൻ തീരുമാനിക്കുകയായിരുന്നു.
പാലക്കാട് മുതല്‍ കുമളി വരെയുള്ള യാത്രയും കുമളിയില്‍ നിന്ന് ആദ്യമായി ലഭിച്ച ഡ്യൂട്ടിയില്‍ കണ്ട ഇടുക്കിയിലെ ഗ്രാമങ്ങളുടെ വിശദമായ വിവരണവും ഗവി ഡ്യൂട്ടിയെന്ന തന്റെ യാത്രാവിവരണത്തില്‍ ആഷിഖ് ഉള്‍പ്പെടുത്തി. കുമളി മുതല്‍ ഗവി വരെയും തിരികെയുമുള്ള യാത്രയെ വളരെ വ്യത്യസ്തമായി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിവരണമാണ് പുസ്തകത്തിലെ അവസാന അധ്യായം. ഇടുക്കിയുടെ ഗ്രാമങ്ങളും അവയുടെ പേരിന്റെ ഉത്ഭവവുമുള്‍പ്പെടെ വായനക്കാരെ ഇടുക്കിയിലേക്കാകര്‍ഷിക്കുന്ന തരത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ജോലിത്തിരക്കിനിടയിലും തന്റെ എഴുത്തുമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പരിശ്രമഫലമാണ് തന്റെ യാത്രാവിവരണ പുസ്തമെന്ന് ആഷിഖ് പറയുന്നു.
ഇടുക്കി, ഗവി യാത്രികര്‍ക്ക് തന്റെ പുസ്തകം ഒരു വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ നിന്നും ട്രാന്‍സ്ഫറായ ആഷിഖ് ഇപ്പോള്‍ മണ്ണാര്‍ക്കാട് ഡിപ്പോയിലാണ് ജോലിചെയ്യുന്നത്. കൈപ്പടയാണ് പുസ്തകം പുറത്തിറക്കിയത്. കഴിഞ്ഞദിവസം തൃപ്പുണിത്തുറയില്‍ നടന്ന ചടങ്ങില്‍ ചിന്തകന്‍ എന്‍.എം. പിയേഴ്‌സണ്‍ പ്രകാശനം നിര്‍വ്വഹിച്ചു. പ്രമുഖ പുസ്തകശാലകളിലും കൈപ്പട സ്റ്റോറായ കൈപ്പട ഡോട്ട്‌കോമിലും ലഭിക്കുമെന്ന് പ്രസാധകര്‍ അറിയിച്ചു.
English Summary: KSRTC conductor made a duty itinerary in Idukki
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.