19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 25, 2024
October 11, 2024
October 6, 2024
October 4, 2024
September 27, 2024
September 27, 2024
September 27, 2024
September 26, 2024
September 12, 2024

നടുറോഡില്‍ മാലപൊട്ടിച്ചുകടന്നുകളഞ്ഞകള്ളനെ ഓടിച്ചിട്ടുപിടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Janayugom Webdesk
കൊട്ടാരക്കര
October 11, 2024 9:30 pm

നടുറോഡിൽ അധ്യാപികയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കളെ പിന്തുടർന്ന് പിടികൂടിയ കെഎസ്ആർടിസി ഡ്രൈവറെ അനുമോദിക്കുന്നു. റാന്നി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ പി ഡി സന്തോഷിനെയാണ് അനുമോദിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് — 27 ന് വാളകം എംഎൽഎ ജംഗ്ഷന് സമീപത്തു വച്ചാണ് വാളകം സിഎസ്ഐ സ്കൂളിലെ അധ്യാപികയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. ഈ സമയം അതുവഴി കാറോടിച്ചെത്തിയ സന്തോഷും സംഘവും സംഭവം അറിയുകയും കാറുമായി മോഷ്ടാക്കളെ പിന്തുടർന്ന് അണ്ടൂർ കട്ടിയാംകോട് വച്ച് ബൈക്ക് തടയുകയും മോഷ്ടാക്കളുമായി സംഘട്ടനമുണ്ടാകുകയും സംഘത്തിലുള്ള ഒരാളെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞ് വാളകത്തെ ആട്ടോറിക്ഷാ ഡ്രൈവർമാരും സ്ഥലത്തെത്തുകയുണ്ടായി. എയ്ഡ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര പൊലീസിന് കൈമാറി.

ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് നാലിന് വാളകം ജംഗ്ഷനിൽ നടക്കുന്ന അനുമോദന യോഗത്തിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, പൊതുപ്രവർത്തകർ മുതലായവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.