22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 23, 2025
December 16, 2025

കുട്ടനാടിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി

Janayugom Webdesk
ആലപ്പുഴ
September 7, 2024 9:59 pm

ആലപ്പുഴ ഓണാവധിയ്ക്ക് കുട്ടനാടിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി. ജലഗതാഗത വകുപ്പുമായി കൈകോർത്താണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ബോട്ട് യാത്രച്ചെലവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ബസ് യാത്രാനിരക്കും ചേർത്താണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴ ബജറ്റ് ടൂറിസം സെല്ലിന്റെ ചുമതലയിലാണ് സീ കുട്ടനാട്, വേഗ ബോട്ടിംഗ് ട്രിപ്പുകൾ നടത്തുന്നത്. 

സീ കുട്ടനാട്, വേഗ ബോട്ടുകളിലാണ് യാത്രാസൗകര്യം.തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, ചടയമംഗലം, മലപ്പുറം ഡിപ്പോകളിൽ നിന്ന് ഈ മാസം ട്രിപ്പുകൾ തീരുമാനിച്ചു കഴിഞ്ഞു. കണ്ണൂർ, തൃശൂർ, പാലക്കാട്, പുനലൂർ, ആറ്റിങ്ങൽ ഡിപ്പോകളും ട്രിപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി, പാറശാല ഡിപ്പോകളിൽ നിന്ന് ഇതിനകം സർവീസുകൾ നടത്തി.ഇരുബോട്ടുകളും ആലപ്പുഴ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നു യാത്ര ആരംഭിച്ച് പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴ20ഓളംയിലെത്തും. പാതിരാമണൽ ദ്വീപിൽ 30 മിനിറ്റ് ചെലവഴിക്കാനും അവസരമുണ്ട്. 100 രൂപയ്ക്കു കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളിൽ ലഭിക്കും. ആലപ്പുഴ സ്പെഷൽ കരിമീൻ ഫ്രൈ ഉൾപ്പെടെ സ്പെഷലും ആവശ്യമെങ്കിൽ കുടുംബശ്രീ ടീം ലഭ്യമാക്കും. 

സീ കുട്ടനാട്– രാവിലെ 11 മുതൽ 4 വരെയാണ് ബോട്ട് യാത്ര. അപ്പർ ഡെക്കിൽ 30 സീറ്റും (500 രൂപ) ലോവർ ഡെക്കിൽ 60 സീറ്റും (400 രൂപ). വേഗ ബോട്ട്– രാവിലെ 10.30 മുതൽ 4 വരെ യാത്ര. 80 സീറ്റ് നോൺ എസിയും (400 രൂപ) 40 സീറ്റ് എസിയും (600 രൂപ).ഓണക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം കൂടുതൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലെ വിനോദ സഞ്ചാര മേഖലകളിലേക്കും പത്തനംതിട്ട ഗവിയിലേക്കുമാണു കൂടുതൽ ട്രിപ്പുകൾ. ഫോണ്‍ 9846475874

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.