28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോഡ്

ഇന്നലെ വരുമാനം 13 കോടി രൂപ കടന്നു
Janayugom Webdesk
തിരുവനന്തപുരം
January 6, 2026 1:45 pm

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോഡ് . ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു.ശബരി മല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. 

ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു. 27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. 4952 ബസ്സുകള്‍ സര്‍വീസ് നടത്തി.ഒരു കിലോമീറ്റര്‍ 66.69 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു.ഇതോടെയാണ് ആകെ വരുമാനം 13.01 കോടി കടന്നത്. കഴിഞ്ഞ മാസം 15 ന് 11.53 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. മികച്ച വരുമാനം നേടാന്‍ പരിശ്രമിച്ചകെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ചതിനൊപ്പം, യാത്രക്കാര്‍ക്ക് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നന്ദിയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.