16 January 2026, Friday

വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് വീണ്ടും തുടങ്ങും

Malappuram Bureau
പെരിന്തൽമണ്ണ
January 25, 2023 4:01 pm

പെരിന്തൽമണ്ണയിൽ നിന്ന് രാത്രി 8.30ന് വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുവാൻ നടപടി എടുക്കുമെന്ന് ജില്ലാ ക്ലസ്റ്റർ ഓഫിസർ വി അബ്ദുൽ നാസർ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണ നടപടികൾ മാർച്ച് 31ന് അകം പൂർത്തീകരിക്കുന്നതോടെ എട്ടരയ്ക്ക് പുറപ്പെടുന്ന ബസ് സ്റ്റേ സർവീസ് ആക്കി മാറ്റും.

യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ബസ് സർവീസ് കോവിഡിന് ശേഷം മുടങ്ങിയത് ഏറെ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്കുള്ള അവസാന ബസ്.

ഇതിനു ശേഷം ദൂര സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പെരിന്തൽമണ്ണയിൽ എത്തി നാട്ടിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയേയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.