28 December 2025, Sunday

Related news

December 21, 2025
December 16, 2025
December 11, 2025
December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025

ടിക്കറ്റിൽ ക്രമക്കേട് കാട്ടിയ ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു

Janayugom Webdesk
June 23, 2023 6:30 pm

കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗം പരിശോധന കർശനമാക്കി. ജൂൺ ഒന്ന് മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായി 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു.
13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത രണ്ട് പേരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതിരുന്നതിന് കണ്ടക്ടർ എസ് ബിജുവിനെ പിടികൂടുകയും അന്നുതന്നെ പിരിച്ചുവിടുകയും ചെയ്തു. ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.
ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ മോഹനൻ എന്നിവരെയും ഇതേ കുറ്റത്തിന് സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കൂടാതെ ഇതേ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ 10 ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തു. പണാപഹരണം നടത്തുന്ന ജീവനക്കാരെ കണ്ടുപിടിച്ച് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിന് പുറമേ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും സിഎംഡി അറിയിച്ചു.

eng­lish summary;KSRTC sacked employ­ees for tick­et irregularities

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.