
കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർധനവുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കൂടാതെ ജീവനക്കാർക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഡിപ്പോയിൽനിന്ന് ഇളമ്പൽവഴി പുനലൂരിലേക്കുള്ള പുതിയ ഗ്രാമീണ സർവീസ് ഉദ്ഘാടനം സദാനന്ദപുരം മോട്ടൽ ജങ്‌ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വെട്ടിക്കവല, സദാനന്ദപുരം, ഉഗ്രൻമുക്ക്, കണ്ണങ്കോട്, തലച്ചിറ‑പള്ളിമുക്ക്, ചാക്കാലക്കുന്ന്, ചക്കുവരയ്ക്കൽ, കോട്ടവട്ടം, ഇളമ്പൽവഴി പുനലൂരിലേക്കാണ് പുതിയ ഓർഡിനറി സർവീസ്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തനലാഭത്തിൽ കെഎസ്ആർടിസി ഏറെ മുന്നിലാണെന്നും ഏഴുകോടി രൂപ ചെലവിൽ പത്തനാപുരം സെയ്‌ന്റ് മേരീസ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.