8 March 2026, Sunday

Related news

March 7, 2026
March 6, 2026
March 5, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026

കെഎസ്ആര്‍ടിസി: ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 8:52 pm

കെഎസ്ആര്‍ടിസിക്ക് ആശ്വാസം. ബസുകളില്‍ പരസ്യം നിരോധിച്ച ഡിസംബര്‍ 12 ലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സുര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഉത്തരവുണ്ടായത്. ഒക്ടോബര്‍ 14 ലെ നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വിലക്കി. ഡിസംബര്‍ 12 ലെ ഹൈക്കോടതി ഉത്തരവില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള നിലക്കല്‍-പമ്പാ റൂട്ടില്‍ പരസ്യം പതിച്ച ബസ്സുകള്‍ ഉപയോഗിക്കരുതെന്ന് പുതിയ ഉത്തരവുണ്ടായി. ഇതിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Eng­lish Sum­ma­ry: KSRTC: Stay on High Court order

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.