28 December 2025, Sunday

Related news

December 16, 2025
December 11, 2025
December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025

കെഎസ്ആർടിസി പണിമുടക്ക് : ഡയസ്‍നോൺ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 9:44 pm

കെഎസ്‍ടിഇഎസ് ( ബിഎംഎസ് ) 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഡയസ്‍നോൺ പ്രഖ്യാപിച്ചു. നാളെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ഏഴ്,എട്ട്,ഒന്‍പത് തീയതികളിൽ ഡയസ്‍നോൺ ആയി പരിഗണിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതേ ദിവസങ്ങളിൽ സർവീസ് മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്ലസ്റ്റർ, ജില്ലാ, യൂണിറ്റ് ഓഫിസർമാർക്ക് കെഎസ്ആർടിസി നിർദേശം നൽകി .24 മണിക്കൂർ സമരം പ്രഖ്യാപിക്കുമ്പോൾ തലേദിവസവും പിറ്റേദിവസത്തെയും സർവീസിനെ ബാധിക്കുന്നത് കൊണ്ടും കെഎസ്ആർടിസിക്ക് വരുമാനഷ്ടവും പൊതുജനങ്ങൾക്ക് യാത്ര ക്ലേശവും ഉണ്ടാകാനുള്ള സാഹചര്യം ഉള്ളതുകൊണ്ടുമാണ് മൂന്നുദിവസം ഡയസ്‍നോൺ പ്രഖ്യാപിക്കുന്നത്.

Eng­lish summary;KSRTC strike: Diaznon announces

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.