18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 14, 2024
November 11, 2024
November 5, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

വിരമിച്ചവര്‍ക്ക് മാര്‍ച്ച് 30നകം ഒരു ലക്ഷം വീതം നല്‍കണം ; കെഎസ്ആര്‍ടിസി കേസില്‍ ഹൈക്കോടതിയുടെ ഉത്തരവ്

Janayugom Webdesk
കൊച്ചി
February 16, 2023 11:31 pm

വിരമിച്ചവർക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വച്ച നിർദേശം ഹൈക്കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാമെന്ന നിലപാടാണ് കോടതി അംഗീകരിച്ചത്. ബാക്കി തുക ഫണ്ട് കിട്ടുന്ന മുറയ്ക്ക് മുൻഗണന അനുസരിച്ചു നൽകുമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ചവർക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതിരിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി. 3200 കോടി രൂപയുടെ വായ്പയുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ എട്ടു കോടി വേണ്ടിവരുമെന്നും അറിയിച്ചു. പത്തുമാസം കൊണ്ട് മുഴുവൻ പേർക്കുള്ള ആനുകൂല്യവും നൽകിക്കൂടേ എന്നായിരുന്നു കോടതിയുടെ ചോദ്യം. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണ്.

ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്ന് കോടതി ചോദിച്ചു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു. മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാമെന്ന കെഎസ്ആർടിസിയുടെ മറുപടി കോടതി അംഗീകരിച്ചത്. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു.

മാനേജിങ് ഡയറക്ടർക്ക് പെൻഷൻ ആനുകൂല്യത്തിന് അർഹതയുള്ളവർ കത്ത് നൽകിയാൽ രണ്ടാഴ്ചക്കുളളിൽ തീരുമാനം എടുക്കണം. ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി. ഏപ്രിലിൽ കെഎസ്ആർടിസി കോർപ്പസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതിൽ ഫണ്ട് വന്നാൽ എത്രയും വേഗം ബാക്കി യുള്ളവർക്ക് പണം നൽകണമെന്നും കോടതി നിർദേശിച്ചു. ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് ഭേദഗതി ചെയ്താണ് പുതിയ ഇടക്കാല ഉത്തരവ്. മാർച്ച് 31ന് ഹർജി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: ksrtc to give 1 lakh rupees each to retired employ­ees bal­ance amount in instalments
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.