24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 20, 2024
October 15, 2024
October 9, 2024
September 29, 2024
September 23, 2024
September 5, 2024
August 18, 2024
April 28, 2024
April 14, 2024

ബൈക്ക് എക്സ്പ്രസ് പദ്ധതിയുമായി കെഎസ്ആർടിസി

ഡാലിയ ജേക്കബ്
ആലപ്പുഴ
January 7, 2024 5:39 pm

ബൈക്കും സ്കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ ‘ബൈക്ക് എക്സ്പ്രസ്’ പദ്ധതിയുമായി കെഎസ്ആർടിസി. കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ ലോജിസ്റ്റിക്സ് സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടൻ തുടങ്ങും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായം തേടുകയാണിപ്പോൾ. ഇതിനുശേഷം നിരക്ക് നിശ്ചയിക്കും. കേരളത്തിനകത്താണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി പ്രത്യേക വാൻ തയ്യാറാക്കും. നിലവിൽ കെഎസ്ആർടിസി സ്പെയർപാർട്സുകൾ എത്തിക്കുന്ന വർക്ക്ഷോപ്പ് വാൻ ഉപയോഗിക്കാനാണ് തീരുമാനം.

ആദ്യഘട്ടത്തിൽ ജനങ്ങളുടെ ആവശ്യമനുസരിച്ച് വാനുകൾ സജ്ജമാക്കും. ആവശ്യക്കാർ കൂടിവന്നാൽ പാസഞ്ചർ പെർമിറ്റ് അവസാനിച്ച കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി വാനുകളായി ഉപയോഗിക്കും.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് വാഹനം എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളാണ് കൂടുതലും വരുന്നത്. ഇരുചക്രവാഹനങ്ങൾ എത്തിക്കുന്ന പദ്ധതി വിജയിച്ചാൽ അടുത്തഘട്ടത്തിൽ കാറുകൾ എത്തിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. കാസർകോടുള്ള ആൾക്ക് തിരുവനന്തപുരത്ത് ജോലിയുടെ ആവശ്യത്തിനായി കാർ എത്തിക്കണമെങ്കിൽ ഇവർ ഇത്രയും ദൂരം വാഹനമോടിച്ചെത്തണം. ചിലർക്കിത് ബുദ്ധിമുട്ടാകാം. ഇതിന് പരിഹാരമായാണ് പദ്ധതി.

കർണാടകയിൽ മുമ്പ് കെഎസ്ആർടിസി ലോജിസ്റ്റിക്സ് സർവീസ് നടത്തിയിരുന്നെങ്കിലും കർണാടക ആർടിസിയുടെ എതിർപ്പ് മൂലം ഇത് തുടരാനായില്ല. സ്റ്റേഷൻ മാസ്റ്ററുടെ കൗണ്ടറിലായിരുന്നു ലോജിസ്റ്റിക്സ് സർവീസ് നടത്തിയിരുന്നത്. എന്നാൽ സ്റ്റേഷൻ മാസ്റ്റർക്കുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് അറിയിച്ച് കർണാടക ആർടിസി ഇത് വിലക്കി. അന്ന് സ്കാനിയ ബസ് വഴി രണ്ടുതവണ ബൈക്ക് കയറ്റി അയച്ചിരുന്നു.

ഇതോടെയാണ് ഫ്രാഞ്ചൈസികൾ നൽകി പദ്ധതി പുനരാരംഭിക്കാൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. നിലവിൽ തീവണ്ടിമുഖേനയും ചരക്കുഗതാഗത കമ്പനികൾ വഴിയുമാണ് ഇരുചക്രവാഹനങ്ങൾ അയക്കുന്നത്. അതിനെക്കാൾ നിരക്കുകുറയ്ക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ട്രെയിനും സ്വകാര്യ സർവീസുമില്ലാത്ത റൂട്ടുകൾ കോർപറേഷൻ കൂടുതലായി പ്രയോജനപ്പെടുത്തും. കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തിൽ കുറവായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൊറിയർ സർവീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തിൽ ലഭിക്കുന്നുണ്ട്. ഇരുചക്ര വാഹനനീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Eng­lish Sum­ma­ry: KSRTC with Bike Express scheme
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.