6 March 2026, Friday

Related news

March 6, 2026
March 5, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 23, 2026
February 20, 2026
February 6, 2026
February 5, 2026

കെഎസ്ആർടിസിയുടെ കിടിലൻ സർവീസുകളുമായി ബിസിനസ് ക്ലാസ് ബസുകൾ ഉടനെത്തും

Janayugom Webdesk
തിരുവനന്തപുരം
March 6, 2026 4:53 pm

യാത്രക്കാര്‍ക്ക് സുഖകരമായി യാത്രാനുഭവമൊരുക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസിയെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉടന്‍ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങളോട് കൂടിയ ബസുകളായിരിക്കും ബിസിനസ് ക്ലാസ്സിൽ വരികയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം – കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം തന്നെ യാത്രക്കാർക്ക് ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഡ്രൈവർക്ക് പുറമെ ഒരു ഹോസ്റ്റസ് മാത്രമായിരിക്കും ജീവനക്കാരായി ബസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം 15-ഓടെ ആദ്യ ബസ് എത്തുമെന്നും വിമാനങ്ങളിലെ എയർ ഹോസ്റ്റസുമാർക്ക് സമാനമായി യാത്രക്കാരെ സഹായിക്കാൻ ബസ് ഹോസ്റ്റസുമാർ ബസിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ബസ് എത്തിക്കഴിഞ്ഞാൽ താൻ തന്നെ അത് ഓടിച്ചു നോക്കിയ ശേഷം സർവീസ് ആരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. നവീകരിച്ച എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ സാധിക്കില്ലെന്നും അതിനാലാണ് ബസ് എത്തുന്നതിന് മുൻപേ ഇപ്പോൾ ഉദ്ഘാടന പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.