15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024
September 10, 2024

മെഗാഹിറ്റായി കെഎസ്ആര്‍ടിസിയുടെ ടൂറിസം ട്രിപ്പുകള്‍

സരിത കൃഷ്ണന്‍
കോട്ടയം
March 3, 2023 9:49 am

ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര ട്രിപ്പുകളൊരുക്കി ഒരു വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി നേടിയത് 16 കോടി രൂപ. പദ്ധതി വന്‍ ലാഭമായതോടെ കൂടുതല്‍ ഡിപ്പോകളില്‍ നിന്ന്“ബജറ്റ് ടൂറിസം ട്രിപ്പു‘കള്‍ ഓടിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി.
കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി 2021 നവംബറിലാണ് ആരംഭിച്ചത്. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് ഈയിനത്തില്‍ ലഭിച്ച വരുമാനം 15.99 കോടി രൂപയാണ്. 797 വ്യത്യസ്ത പാക്കേജുകളിലായി 4381 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഇക്കാലയളവില്‍ നടത്തിയത്.

യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു മാസം ഏഴു ട്രിപ്പുകൾ വരെ ഓരോ ഡിപ്പോകളിൽ നിന്നും നടത്താറുണ്ട്. യാത്രക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട ട്രിപ്പിൽ ഏറെയും മലക്കപ്പാറയിലേക്കായിരുന്നു. എല്ലാ യാത്രകൾക്കും സ്ഥിരമായി പങ്കെടുക്കുന്നവരുണ്ട്. ഭക്ഷണത്തിന്റെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രവേശന പാസുകളുടെയും ചെലവുകൾ യാത്രക്കാർ വഹിക്കണം. ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത്, സാംബ്രാണിക്കൊടി, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കും വിവിധ ഡിപ്പോകളിൽ നിന്നും യാത്രകൾ നടത്തി. ഇതിനിടയിൽ കപ്പൽയാത്രയും സാധ്യമാക്കിയിരുന്നു.
ബജറ്റ് ടൂറിസത്തിൽ കോട്ടയം ഡിപ്പോ ഇതുവരെ നേടിയത് 22 ലക്ഷം രൂപയാണ്. 55 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോട്ടയത്തു നിന്ന് മലക്കപ്പാറയ്ക്കായിരുന്നു ആദ്യ സർവീസ്. നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര, വയനാട് ട്രിപ്പ്, ദ്വിദിന മൂന്നാർ യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര സന്ദർശനം എന്നിവ നേട്ടമായി. 

യാത്ര പദ്ധതിയുടെ രണ്ടാം വർഷം അന്തർസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. ബസിൽ തന്നെ താമസമൊരുക്കുന്ന ടൂർ പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. ബസിൽ താമസവും ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി ഈവർഷം നടപ്പായേക്കും. 50 പേരടങ്ങുന്ന സംഘത്തിന് പ്രത്യേകം യാത്ര ക്രമീകരിക്കുമെന്ന പ്രത്യേകതയും ബജറ്റ് ടൂറിസത്തിനുണ്ട്.
ഒപ്പം വിവിധ കുടുംബശ്രീ യൂണിറ്റുകൾ, പ്രത്യേക സംഘങ്ങൾ എന്നിവർക്കായി ടൂർ പാക്കേജുകൾ ഒരുക്കുന്നതിനൊപ്പം വനിതാ ദിനത്തിൽ വനിതകൾക്കായി പ്രത്യേക യാത്രകളും പല ഡിപ്പോകളും ഒരുക്കുന്നുണ്ട്. 

Eng­lish Sum­ma­ry: KSRTC’s tourism trips as a mega hit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.