
കെഎസ് യു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കഴുത്തിനേറ്റ ചതവില്‍ വിദഗ്ധ പരിശോധന ആവശ്യമായതിനാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുംമന്ത്രിയെ പരിയാരത്തേക്ക് മാറ്റിയത്. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
മന്ത്രിക്ക് നേരെ നടത്തിയ കെ എസ് യു ആക്രമണത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയിലും പരുക്കേറ്റു. തുടർന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വെച്ചാണ് പ്രതിഷേധത്തിന്റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്‍യു പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. അതേസമയം കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് പ്രതിഷേധ പ്രകടനം അല്ലെന്നും ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.