20 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 17, 2025
March 14, 2025
March 14, 2025
March 13, 2025
March 12, 2025
March 11, 2025

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം: അന്വേഷണം തുടങ്ങി

Janayugom Webdesk
കൊച്ചി
August 16, 2023 8:40 pm

മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കമുള്ള ആറ് വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
കോളജിലെത്തിയ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അപമാനിക്കപ്പെട്ട അധ്യാപകൻ പ്രിയേഷിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വൈകാതെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഹമ്മദ്ദ് ഫാസിൽ നിന്നും മറ്റ് അഞ്ച് വിദ്യാർഥികളിൽ നിന്നും മൊഴി എടുക്കും. ക്ലാസിലെ മറ്റ് കുട്ടികളിൽ നിന്നും വിവരം ശേഖരിക്കുവാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.
വിദ്യാർഥികൾ അധ്യാപകനെ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ചേർന്ന കോളജ് കൗൺസിൽ യോഗമാണ് അധ്യാപകന്റെ പരാതി പൊലീസിന് കൈമാറാൻ തീരുമാനിച്ചത്. അതിനിടെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അപമാനിച്ച സംഭവത്തിൽ കോളജിന്റെ ആഭ്യന്തര സമിതിയും അന്വേഷണം തുടങ്ങി.
കോളജ് കൗൺസിൽ സെക്രട്ടറി ഡോ. സുജ ടി വി കൺവീനറായ മൂന്നംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഏഴു ദിവസത്തിനകം കമ്മിറ്റി പ്രിൻസിപ്പലിന് റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ കേസുമായി ബന്ധപ്പെട്ട് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾ സസ്പെൻഷനിലാണ്. അന്വേഷണം അവസാനിക്കുന്നതുവരെ വിദ്യാർഥികളുടെ സസ്പെൻഷൻ നിലനിൽക്കും. തുടർന്ന് ആഭ്യന്തര സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുക എന്ന് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് അറിയിച്ചു.
മഹാരാജാസ് കോളജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. കാഴ്ചപരിമിതിയുള്ള പ്രിയേഷ് ക്ലാസെടുത്തുകൊണ്ടിരിക്കെ പിന്നിലെത്തിയ മുഹമ്മദ് ഫാസിൽ അധ്യാപകന്റെ ന്യൂനത മുതലെടുത്ത് അപമാനിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു. ചില വിദ്യാർഥികൾ ചിരിക്കുന്നതും മറ്റ് ചിലർ ഫോൺ ഉപയോഗിക്കുന്നതുമെല്ലാം മറ്റൊരു വിദ്യാർഥി മൊബൈലിൽ പകർത്തി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രിയേഷ് പ്രിൻസിപ്പാളിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി, ഡിഎഡബ്ല്യൂഎഫ് ഭാരവാഹികളായ ടി വി ആന്റു, പി ഷൈജു ദാസ്, സുനീർ സി എം എന്നിവർ മഹാരാജാസ് കോളജില്‍ എത്തി പ്രിന്‍സിപ്പളുമായും അധ്യാപകനുമായും ചര്‍ച്ച നടത്തി.

Eng­lish sum­ma­ry; KSU insults a visu­al­ly impaired teacher: inves­ti­ga­tion started

you may also like this video;

YouTube video player

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.