5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2024
June 24, 2024
May 27, 2024
May 26, 2024
March 10, 2024
February 5, 2024
January 5, 2024
January 4, 2024
December 31, 2023
December 23, 2023

നവകേരളസദസിനെതിരെയുള്ള പ്രതിഷേധത്തില്‍ ഷൂ ഏറ് ഉണ്ടാകില്ലെന്ന് കെ എസ് യു പ്രസിഡന്റ്

നവകേരളസദസിനുള്ള ജനകീയ പിന്തുയാണ് കെഎസ് യു നേതാവിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ 
Janayugom Webdesk
തിരുവനന്തപുരം
December 11, 2023 11:04 am

നവകേരള സദസിനെതിരെ പ്രതിഷേധത്തില്‍ ഷൂ ഏറ് ഉണ്ടാകില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ‚മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അതിക്രമത്തില്‍ പൊലീസ് കേസെടുത്തതോടെയാണ് കെ എസ് യു വിന്റെ മലക്കം മറിച്ചില്‍ .തിരുവനന്തപുരം വരെ ഇനി കരിങ്കൊടിയല്ല, ഷൂ ഏറ് ആണ് നടത്തുക എന്ന് ഇന്നലെ അലോഷ്യസ് പറഞ്ഞിരുന്നു. ഇതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിപ്പറഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലിയില്‍ നവകേരള സദസിനെതിരെ നടന്ന അക്രമത്തിൽ കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ടുപോകുകയാണ്‌.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്.ഇത്തരത്തില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ജീവന് അപകടം ഉണ്ടായേക്കാമെന്ന ബോധ്യം പ്രതിഷേധക്കാര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ നവകേരള സദസ് യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോള്‍ ഓടക്കാലിയില്‍ വച്ചാണ് ബസിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.

Eng­lish Summary:
KSU Pres­i­dent says there will be no shoe air in the protest against the New Ker­ala Parliament

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.