5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 6, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024

സമസ്തക്കെതിരെയുള്ള ലീഗ് പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ കെ ടി ജലീല്‍

Janayugom Webdesk
തിരുവനന്തപുരം
October 10, 2023 12:00 pm

സമസ്ത ലീഗ് തര്‍ക്കവുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി കെ ടി ജലീല്‍. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പ്പങ്ങളാണെന്ന് ജലീല്‍ തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണമെന്നും ജലീല്‍ പറഞ്ഞു. തലയും വലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല, കേളത്തിലെ ഏറ്റവു വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്പങ്ങളാണ്. ജന്മിത്വം നടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും,വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാപ്രസ്ഥാനമാണ്. പണ്ഡിതന്‍മാര്‍ പ്രവാചകരുടെ പിന്മുറക്കാരാണ്അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും.

ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ”മെക്കട്ട്’ കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ കുടിയാനായി കാണുന്ന ചില രാഷ്ട്രീയ ജന്മിമാരുടെ ആഢ്യത്വംകയ്യില്‍ വെച്ചാല്‍ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചുവാങ്ങാന്‍ ലീഗ് നേതൃത്വം പഠിക്കണം ജലീല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശത്തിന്റെ പേരില്‍ സമസ്തയിലെ പോഷക സംഘടനകളുടെ പ്രതിഷേധത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നത്. സലാമിന്റെ പ്രസ്താവനയില്‍ സമസ്തയുടെ ഒരു നേതാവും പ്രതിഷേധമറിയിച്ചിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.

Eng­lish Summary:
KT Jalil against League Pres­i­den­t’s state­ment against Samasta

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.