25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 22, 2025
February 21, 2025
November 30, 2024
October 18, 2024
October 16, 2024
October 5, 2024
October 4, 2024
September 28, 2024
September 24, 2024

വയനാടിന്റെ പുനരധിവാസത്തിന് കുടുംബശ്രീയും; പെണ്ണൊരുമയുടെ കരുതലിൽ രണ്ടു ദിനം കൊണ്ട് 20 കോടി

Janayugom Webdesk
തിരുവനന്തപുരം
August 29, 2024 11:31 pm

ഉരുൾപൊട്ടലിൽ നിന്നും അതിജീവനത്തിന്റെ വഴികളിൽ മുന്നേറുന്ന വയനാടിന്റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാൻ കുടുംബശ്രീയുടെ പെൺകരുത്ത്.
സംസ്ഥാനമൊട്ടാകെയുളള അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഈ മാസം 10, 11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 രൂപ.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോർത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതു പ്രകാരം ആകെ 20,07,00,682 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും. 

വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായി 10, 11 തീയതികളിൽ ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിൽ കുടുംബശ്രീ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. വയനാടിന്റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തങ്ങളിൽ കേരളത്തിന് തുണയാകാൻ കുടുംബശ്രീ ഒന്നടങ്കം മുന്നോട്ടു വരുന്നത് ഇതാദ്യമല്ല. 2018 ൽ സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ച പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് 11.18 കോടി രൂപ നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.