
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എം എം മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ അടുക്കളയിലും അരങ്ങത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീകള്‍ അബലകള്‍ അല്ല ശക്തരാണെന്നും കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകള്‍ക്കിടയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുന്ന പഞ്ചായത്താണ് ബൈസണ്‍വാലിയെന്നും സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നതില്‍ കുടുംബശ്രീയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ എ രാജ എംഎല്‍എ പറഞ്ഞു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി എല്‍ബി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. മുന്‍ ചെയര്‍പേഴ്സണ്‍മാരെയും മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ചെക്ക് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ജി ശങ്കര്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാധാകൃഷ്ണന്‍, രതീഷ് ടി എം, പഞ്ചായത്ത് അംഗങ്ങളായ പി എ സുരേന്ദ്രന്‍, ബാലസുബ്രഹ്മണ്യന്‍ കെ, ബിന്ദു മനോഹരന്‍, ഓമന ഉണ്ണികൃഷ്ണന്‍, കെ പി ജയകുമാര്‍, ബിന്ദു സനല്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനോയി ഷാജി, വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ഷൈലജ സുരേന്ദ്രന്‍, പൊട്ടന്‍കാട് എസ്സിബി പ്രസിഡന്റ് വി പി ചാക്കോ, പഞ്ചായത്ത് ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.