കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ചെറുവയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അപേക്ഷിച്ചിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും 27 ന് പടിയിറങ്ങുന്ന ജാഫര്‍ മാലിക്കിന് ഇത് അഭിമാന നിമിഷം കൂടിയാണ്. ലഞ്ച് ബെല്‍ ഉള്‍പ്പെടെ കുടുംബശ്രീയുടെ ഒട്ടെറെ ഹിറ്റ് പദ്ധതികളുടെ അമരക്കാരന്‍ കൂടിയാണ് ജാഫര്‍ മാലിക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.