മണിപ്പൂരില്‍ ജനുവരി അഞ്ചു വരെ താഴ്‌വരകളും മലമ്പ്രദേശങ്ങളും തമ്മിലുള്ള അതിര്‍ത്തി അടച്ചിടുമെന്ന് ചുരാചന്ദ്പൂരിലെ കുക്കി ഗോത്ര സംഘടനയായ ഇൻഡിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം(ഐടിഎല്‍എഫ്). മലമ്പ്രദേശങ്ങളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താനുള്ള പ്രശ്നക്കാരുടെ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി എന്നും സംഘടന അറിയിച്ചു. കുക്കി ആധിപത്യമുളള ജില്ലകളില്‍ ക്രിസ്ത്യൻ വിഭാഗമാണ് കൂടുതല്‍. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഐടിഎല്‍എഫ് പൊതുജനങ്ങളെ പ്രസ്താവനയില്‍ അറിയിച്ചു.
ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്താൻ ശ്രമമുണ്ടെന്നും ഭീഷണി നിലനില്‍ക്കുന്നതായും ഇന്റലിജൻസ് റിപ്പോര്‍ട്ട് ഉണ്ടെന്നും ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറയുന്നു. ഇന്ന് മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കും എന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ജില്ലയ്ക്കകത്തുള്ള ഗോത്ര വര്‍ഗ വിഭാഗങ്ങളെ പുറത്തേക്കോ പുറത്തുനിന്നുള്ളവരെ അകത്തേക്കോ കയറ്റില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇംഫാലില്‍ നിന്ന് കാങ്പോക്പി വഴി ചുരാചന്ദ്പൂരിലേക്കും മാവോയിലേക്കുമുള്ള രണ്ട് ഹൈവേകള്‍ തുറന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഐടിഎല്‍എഫ് പ്രസ്താവന.
English Summary;Kuki organizations across borders in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.