2 January 2026, Friday

കുമരകം ബോട്ട് ദുരന്തം; 
എഐവൈഎഫ് അനുസ്മരണം സംഘടിപ്പിച്ചു

Janayugom Webdesk
മുഹമ്മ
July 28, 2023 11:04 am

മുഹമ്മ ‑കുമരകം ബോട്ട് ദുരന്തത്തിന്റെ 21-ാം വാർഷിക ദിനത്തിൽ എഐവൈഎഫിന്റെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. മുഹമ്മ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ ബോട്ട് ജെട്ടിയിൽ നടന്ന അനുസ്മരണം ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയിൽ സിപിഐ മണ്ഡലം സെക്രട്ടറി ബിമൽ റോയ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ശ്യാം, മണ്ഡലം സെക്രട്ടറി ബ്രൈറ്റ് എസ് പ്രസാദ്, സി കെ ചിദംബരൻ, കെ എസ് ഷിബു, സുജിത്ത്, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മേഖല പ്രസിഡന്റ് സി ആര്‍ രഞ്ജിത്ത് അധ്യക്ഷനായി. മേഖലാ സെക്രട്ടറി സച്ചിൻ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: Kumarakam boat dis­as­ter; AIF orga­nized the commemoration

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.