24 December 2025, Wednesday

Related news

December 22, 2025
December 22, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

ഇന്ത്യ എന്ന പേര് കണ്ടപ്പോള്‍ ബിജെപി ചുവപ്പ് കണ്ട കാളയെ പോലെയായെന്നു കുഞ്ഞാലിക്കുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 16, 2023 3:56 pm

ഇന്ത്യ എന്ന പേര് കണ്ടപ്പോള്‍ ബിജെപി ചുവപ്പ് കണ്ട കാളയെ പോലെയായെന്നു മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യമുന്നണി വന്നപ്പോള്‍ തന്നെ അവര്‍ വിരണ്ടുെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്‌സഭാ സമ്മേളനത്തിന്റെ അജണ്ട ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇപ്പോള്‍ വന്ന അജണ്ടകള്‍ ആളെ കളിപ്പിക്കാന്‍ ഉള്ളതാണ്. പുറത്ത് വന്ന അജണ്ടകള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.2024 ല്‍ ബിജെപിയെ തൂത്തെറിയുമെന്ന വിശ്വാസം ഇന്‍ഡ്യ സഖ്യത്തിനുണ്ടെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി ബിജെപിയെ കേരളത്തില്‍ പ്രത്യേകമായി തേല്‍പ്പിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിച്ചു.

ബിജെപി കേരളത്തില്‍ കെട്ടിവെച്ച കാശിന് വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയായി മാറിയെന്ന് പരിഹസിച്ച കുഞ്ഞാലിക്കുട്ടി പുതുപ്പള്ളിയില്‍ ബിജെപി അത് തെളിയിച്ചതായും അഭിപ്രായപ്പെട്ടു

Eng­lish Summary: 

Kun­halikut­ty said BJP was like a bull see­ing red when it saw the name India

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.