19 December 2025, Friday

Related news

December 18, 2025
December 6, 2025
July 28, 2025
July 21, 2025
June 23, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024

ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Janayugom Webdesk
തിരുവനന്തപുരം
May 20, 2023 5:06 pm

ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയ തലസ്ഥാനത്ത് ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

എംപിയായിരുന്നതിനേക്കാള്‍ കൂടുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ സംഘടനാ തലത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഇപ്പോള്‍ ബിജെപി ഔട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയതലത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ കൈവന്നിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ നോക്കുകയാണെങ്കില്‍ പകുതിയിലേറെയും പ്രതിപക്ഷത്തിന്റെ കയ്യിലാണ് ഉള്ളത്.അതിനിടയില്‍ ഐക്യമുണ്ടാകുകയാണ് വേണ്ടത്.മുസ്‌ലിംലീഗ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്‌നാട്ടില്‍ നടന്ന സമ്മേളനം എല്ലാവരുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും മുസ്‌ലിം ലീഗിന്റെ വലുപ്പം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ മതേതരത്വത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് ഉദ്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

Eng­lish Summary:
Kun­halikut­ty will no longer con­test for Lok Sabha

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.