മലപ്പുറം അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19 തിന് വിധിക്കും. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരിയിൽ കുനിയില്‍ കുറുവാങ്ങാടൻ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്മാന് കൊലക്കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ആസാദു അബൂബക്കാരും. ഇതാണ് കൊലപാതകത്തിന് കാരണമായെതെന്നാണ് വിവരം.
English Summary: Kuniyil double murder: Court held 12 accused guilty
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.