തൃശൂർ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയത് കെ സ്വിഫ്റ്റ് ബസ് തന്നെയെന്ന് പൊലീസ്. ബസ് കയറിയതാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയുടെ അരയ്ക്ക് താഴെ ബസിന്റെ ടയർ കയറിയിറങ്ങി പോയി.
യാത്രക്കാരനെ ആദ്യം ഇടിച്ചിട്ട പിക്ക്അപ് വാൻ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മറ്റ് നടപടികളിലേക്ക് കടക്കുക ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും പൊലീസ് അറിയിച്ചു.
തൃശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. തുടർന്ന് കെ സ്വിഫ്റ്റ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ബസിന് മുന്നിലായി പോയ ഒരു പിക്ക്അപ് വാൻ പരസ്വാമിയെ ഇടിക്കുന്നത് വ്യക്തമായിരുന്നു. തുടർന്ന് പിക്ക്അപ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.
വൈകുന്നേരത്തോടെ എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL 48 1176 നമ്പർ വാൻ പൊലീസ് കണ്ടെത്തി. പിക്ക്അപ് വാൻ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിച്ചത്.
English summary;Kunnakulam road accident: Police say K Swift bus was the reason due to death
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.