കുന്നംകുളത്ത് വഴിയാത്രക്കാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം കെ സ്വിഫ്റ്റ് ബസ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്. കുന്ദംകുളം ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ പരസ്വാമിയെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇത് കണ്ടെത്തുകയായിരുന്നു.
English Summary:Kunnamkulam accident: Pickup van and K Swift drivers arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.