18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

കുറുവ സംഘാംഗം കയ്യിൽ വിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു; വ്യാപക തിരച്ചിൽ

Janayugom Webdesk
കൊച്ചി
November 16, 2024 10:02 pm

കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് രക്ഷപ്പെട്ടത്. 

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. സന്തോഷിനായി വ്യാപക തിരച്ചിൽ ആരംഭിച്ചു. അതേസമയം ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മറ്റു ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് സന്തോഷ് പിടിയിലായത്. ആലപ്പുഴയിലെ മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിലും കുറുവ സംഘമാണെന്നാണ് പൊലീസ് നിഗമനം. അടുക്കള വാതിലിന്റെ കൊളുത്തു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.