22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ജൂലായ് 05ന് തീയേറ്റർ റിലീസിനെത്തുന്നു .….

Janayugom Webdesk
July 5, 2024 5:40 pm

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ ആണ് ‘കുരുക്ക്’. കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍— സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ കഥയാണ് ഇതിവൃത്തം. സെക്കന്റ് ഷോ, ഇമ്മാനുവൽ,ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്, പപ്പ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച അനില്‍ ആന്റോയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. ജൂലായ് 05ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം റെജിൻ സാൻ്റോ ആണ്.

ബാലാജി ശർമ്മ, മീര നായർ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠൻ, ശബരി ചന്ദ്രൻ, അജയഗോഷ് ‚കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന , ശ്രീകാന്ത്, സുബിൻ ടാർസൻ, അനീഷ്, സന്ദീപ് സച്ചു, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ- അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.