3 January 2026, Saturday

കുസാറ്റ് അപകടം: പൊതുദര്‍ശനം പൂര്‍ത്തിയായി, പ്രീയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകണ്ട് കൂട്ടുകാര്‍ മടങ്ങി

Janayugom Webdesk
കൊച്ചി
November 26, 2023 1:39 pm

കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ മരിച്ച പ്രീയപ്പെട്ടവരെ അവസാനമായി കണ്ട് കൂട്ടുകാര്‍ മടങ്ങി. മരിച്ച നാലുപേരില്‍ ക്യാമ്പസില്‍ പഠിച്ച മൂന്നുപേരുടെ മൃതദേഹങ്ങളുടെ പൊതുദര്‍ശനം ക്യാമ്പസില്‍ പൂര്‍ത്തിയായി. അതുൽ തമ്പി, ആൻ റിഫ്ത്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിനു ശേഷം സഹപാഠികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാർഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവർ ക്യാമ്പസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ആൻ റിഫ്റ്റയുടെ സംസ്കാരം അമ്മ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ശേഷമാകും നടക്കുക. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ആൽവിന്റെ മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയി.

അതേസമയം അപ്രതീക്ഷിതമായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് കയറിയതാകാം അപകടകാരണമെന്ന് കുസാറ്റ് സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.