
സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തതിന്‍റെ പേരിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിയിൽ സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ ഡോ.എ.യു അരുൺ പറഞ്ഞു. വിദേശത്തുള്ള വിസി തിരിച്ചെത്തിയ ശേഷമായിരിക്കും പരാതി നൽകുക.
ഒക്ടോബറിൽ മംഗളൂരുവിൽ നടക്കാനിരിക്കുന്ന വിസ്ഡം കോൺഫറൻസിന്‍റെ ഭാഗമായിട്ടായിരുന്നു മതം, ശാസ്ത്രം, ധാർമികത എന്ന വിഷയത്തിലുള്ള പരിപാടി. എന്നാൽ, ഈ പരിപാടിക്ക് സർവകലാശാലയുമായി ബന്ധമില്ലെന്നും ക്യാമ്പസിലല്ല പരിപാടി നടന്നതെന്നുമാണ് കുസാറ്റിന്‍റെ വിശദീകരണം. പരിപാടിയിൽ സർവകലാശാലയിൽ നിന്നുള്ള ആരും പങ്കെടുത്തിട്ടില്ലെന്നും വിശദീകരണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.