2 March 2026, Monday

കാവിലുംപാറയിൽ ജനവാസമേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു; മുത്തങ്ങയിലേക്ക് മാറ്റും

Janayugom Webdesk
കോഴിക്കോട്
July 30, 2025 5:01 pm

കോഴിക്കോട് കാവിലുംപാറയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്റെ ദൗത്യസംഘം മയക്കുവെടി വെച്ചു. കരിങ്ങാട് ഓടേരിപൊയിൽ മലമുകളിൽ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ആഴ്ചകളായി ജനവാസ മേഖലയിൽ തുടരുകയായിരുന്ന ഈ കുട്ടിയാനയ്ക്ക് മൂന്ന് വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച കുട്ടിയാനയെ ആദ്യം മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും. അവിടെ ആരോഗ്യനില നിരീക്ഷിച്ച ശേഷം ആനക്കൂട്ടത്തോടൊപ്പം വിട്ടയക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.